കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെഎസ്എസ്പിയു) വില്യാപ്പള്ളി യൂനിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ വില്യാപ്പള്ളി യൂണിറ്റ് വാര്‍ഷിക സമ്മേളനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു.
വില്യാപ്പള്ളി ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന സമ്മേളനത്തില്‍ കെ.രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ഉഷ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി. ഗോവിന്ദന്‍ നമ്പ്യാര്‍ വരവ് ചെലവ് കണക്കും എന്‍. രാധാകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പാനല്‍ ഇ.എം. സുരേഷ് ബാബു അവതരിപ്പിച്ചു. കമലാക്ഷി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എന്‍.കെ. ബാലകൃഷ്ണന്‍, ടി.ജി. മയ്യന്നൂര്‍, പി.പി. അന്ത്രു, ഇ.ഹരിദാസന്‍, പി.പത്മനാഭന്‍, എന്‍. ആര്‍. ഓമന, എം.എം. നാരായണി എന്നിവര്‍ ആശംസ നേര്‍ന്നു. പി. ജയചന്ദ്രന്‍ സ്വാഗതവും എടത്തില്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കോച്ചേരി രാധാകൃഷ്ണന്‍( പ്രസി), പി.പി.അന്ത്രു, പി.കെ.പ്രേമ, ഇ.ഹരിദാസന്‍ (വൈ.പ്രസി), പി.ജയചന്ദ്രന്‍ (സെക്ര), എടത്തില്‍ സുരേന്ദ്രന്‍, പി കെ ഉഷ വെണ്ണ്യാട്ട്, പി.കെ പ്രേമന്‍ (ജോ.സെക്ര), പി.ഗോവിന്ദന്‍ നമ്പ്യാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു