
നിരവധിയായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ പി.കെ.ബാബു കടലുണ്ടി തീവണ്ടി ദുരന്തം, മിഠായിത്തെരുവിലെ വിവിധ കാലങ്ങളില്‍ നടന്ന തീപിടുത്തങ്ങള്‍, 2018-19 കാലത്തെ വെള്ളപ്പൊക്ക സമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, കോഴിക്കോട് ഐസ് പ്ലാന്റില്‍ അമോണിയം ലീക്കായതിനെ തുടര്‍ന്നുണ്ടായ അത്യന്തം അപകടകരമായ രക്ഷാപ്രവര്‍ത്തനം, 2024 മഴക്കാലത്ത് ബാലുശ്ശേരി മഞ്ഞപ്പാലം പുഴക്ക് കുറുകെ വടം കെട്ടി തൂങ്ങി മറുകര എത്തി കുടുംബത്തെ രക്ഷിച്ച പ്രവര്‍ത്തനം, കിണര്‍ അപകടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം എന്നിങ്ങനെ നൂറുകണക്കിന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം വിവിധ കാലങ്ങളില്‍ പങ്കാളിയായി. 2021ല്‍ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിനും പി.കെ.ബാബു അര്‍ഹനായി. ഭാര്യ :ബിന്ദു. മക്കള്‍: യദുകൃഷ്ണ, മാളവിക
-സുധീര്‍ കൊരയങ്ങാട്