നാദാപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൂണേരി
ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജില കിഴക്കുംകരമല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കാഞ്ഞിരക്കണ്ടിയില്‍, ജനപ്രതിനിധികളായ കെ. മധു മോഹനന്‍,പി.ഷാഹിന, വി.കെ. അജിത, ലീഷ കുഞ്ഞിപ്പുരയില്‍, എന്‍. സി. ഫൗസിയ സലീം, അസിസ്റ്റന്റ് സെക്രട്ടറി എം. ബിജുമോന്‍, പി.കെ സുജാത എന്നിവര്‍ സംബന്ധിച്ചു.