കക്കട്ടില്‍: അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയും പൊതുപ്രവര്‍ത്തകനും അമ്പലക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗവുമായ ചീളില്‍ നാണുവിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. വാര്‍ഡ് അംഗം എം.ഷിബിന്‍
അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, രസില്‍, എലിയാറ ആനന്ദന്‍, ജമാല്‍ മൊകേരി, കെ.സി.കുമാരന്‍, എം.ടി.ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, അനന്തന്‍ കുനിയില്‍, എ.കെ.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
