വടകര: വ്യാപാരികളെ സഹായിക്കാന്‍ രൂപം നല്‍കിയ ആശ്വാസ് പദ്ധതിയില്‍ നിന്ന് അഴിയൂരിലെ രണ്ടു കുടുംബങ്ങള്‍ക്ക്
പത്ത് ലക്ഷം രൂപ വീതം നല്‍കും. അഴിയൂര്‍ പഞ്ചായത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷനു കീഴില്‍ വ്യാപാരികളായിരിക്കെ മരണമഞ്ഞ സി.കെ.പ്രേമദാസന്‍ (ചുങ്കം), എന്‍.പി.സദാനന്ദന്‍ (മുക്കാളി) എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം 27ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശ്വാസ് പദ്ധതിയിലൂടെ വ്യാപാരി കുടുംബങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം ജില്ലയില്‍ ഏഴ് കോടി രൂപ കവിഞ്ഞതായി ഇവര്‍ പറഞ്ഞു. അഴിയൂരിലെ സഹായ വിതരണം തിങ്കളാഴ്ച വൈകുന്നേരം നാലിന് ചുങ്കത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിക്കും. വിവിധതുറകളിലുള്ളവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഏകോപന സമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ രാമചന്ദ്രന്‍, വര്‍ക്കിംഗ പ്രസിഡന്റ്
കെ.ടി.ദാമോദരന്‍, ചുങ്കം യൂനിറ്റ് സെക്രട്ടറി സാലിം പുനത്തില്‍, മുക്കാളി യൂനിറ്റ് പ്രസിഡന്റ് ബാബുഹരിപ്രസാദ്, രാജേന്ദ്രന്‍ അനുപമ എന്നിവര്‍ സംബന്ധിച്ചു.