വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡില്‍ ഒരുക്കിയ ചരിത്ര പ്രദര്‍ശന നഗരിയില്‍ ‘എം ടി കാലം കാഴ്ച’
ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി. എംടിയുടെ വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ അന്ത്യയാത്ര വരെയുള്ള എഴുപതിലേറെ ചിത്രങ്ങളും ശില്‍പങ്ങളം പ്രദര്‍ശനത്തിലുണ്ട്.
പുനലൂര്‍ രാജന്‍, പി മുസ്തഫ, ബി ജയചന്ദ്രന്‍, അജീബ് കോമാച്ചി, നീന ബാലന്‍, റസാഖ് കോട്ടക്കല്‍, ഷാജു ജോണ്‍, കെ കെ സന്തോഷ്, വിനയന്‍,
ബിജുരാജ്, കെ എസ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള 35 ഫോട്ടാ ഗ്രാഫര്‍മാരാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എം ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂര്‍, തുഞ്ചന്‍പറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍
എന്നിവയെല്ലാം ചിത്ര പ്രദര്‍ശനത്തിലുണ്ട്. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രന്‍ ഒതയോത്ത്, ജോളി എം സുധന്‍, അമ്പിളി വിജയന്‍, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവര്‍ എംടിയെ യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും കാന്‍വാസില്‍ പകര്‍ത്തി നഗരസഭ ചത്വരത്തില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘എം ടി കാലം കാലാതീതം’ സെമിനാര്‍ നടന്നു. ‘എം ടി സ്ഥലകാല സമീക്ഷ’ എന്ന വിഷയത്തില്‍ ഇ പി രാജഗോപാലനും, ‘എം ടി കാലത്തിന്റെ ചലച്ചിത്രഭാവനകള്‍’ എന്ന വിഷയത്തില്‍ കെ ടി ദിനേശനും പ്രബന്ധങ്ങള്‍ അവതരിച്ചു. ടി രാജന്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍ സ്വാഗതവും ടി വി രമേശന്‍ നന്ദിയും പറഞ്ഞു. പ്രസാദ് കൈതക്കല്‍ അവതരിപ്പിച്ച ‘ദിവ്യാത്ഭുത അനാവരണ’ പരിപാടിയും ഉണ്ടായി.