നാദാപുരം: നാദാപുരം വില്ലേജിലെ തെരുവംപറമ്പില്‍ കിണമ്പ്ര കുന്നിനു താഴെ മയ്യഴിപ്പുഴയോരത്തെ അനധികൃത നിര്‍മാണം
തടയുമെന്നും പുഴ നികത്തിയ ഭാഗം മണ്ണുമാറ്റി പൂര്‍വസ്ഥിതിയിലാക്കണമെന്നും കെഎസ്‌കെടിയു നാദാപുരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. 27ന് വൈകീട്ട് 5ന് കര്‍ഷക തൊഴിലാളികള്‍ പുഴയോരത്ത് സംരക്ഷണ വലയം തീര്‍ക്കുമെന്ന് കെഎസ്‌കെടിയു അറിയിച്ചു.
ഏതു വരള്‍ച്ചക്കാലത്തും മൂന്നു തോടുകളായി വേര്‍പിരിഞ്ഞ് ഒഴുകി വീണ്ടും ഒന്നായി ചേരുന്ന പുഴയോരമാണ് അനധികൃതമായി മണ്ണിട്ടു നികത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ വീതി കുറഞ്ഞ നിലയിലാണ് പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്. പുഴയില്‍ ഒഴുകിയെത്തുന്ന മണ്ണും മണലും ജെസിബി ഉപയോഗിച്ച് പുഴയുടെ ഭിത്തിയോട് ചേര്‍ന്ന് കോരിയിട്ട നിലയിലാണ്. പുറത്തുനിന്ന് ലോഡ് കണക്കിന് മണ്ണും ഇവിടെ ഇട്ടുനികത്തിയിട്ടുണ്ട്. എല്ലാ വര്‍ഷകാലത്തും വലിയ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നത് വലിയ
പ്രശ്‌നം സൃഷ്ടിക്കും. കിണമ്പ്രകുന്നിലാണ് നാദാപുരം ഗവ.കോളജ് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടും നിരവധി വീടുകളും കെട്ടിടങ്ങളും ഉണ്ട്. പുഴയുടെ നീരൊഴുക്ക് തടസപ്പെട്ടാല്‍ കെട്ടിടങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുമെന്നും വലിയ ദുരന്തത്തെ വിളിച്ചുവരുത്തുമെന്നും വ്യക്തം. എട്ടുവര്‍ഷം മുമ്പ് 50 ലക്ഷം രൂപ ചെലവില്‍ പണി കഴിപ്പിച്ച ഒരു വയോജന കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷകാലത്ത് ഈ കെട്ടിടത്തിന് മുകളിലൂടെയാണ് പുഴ ഒഴുകുന്നത്. ഈ കെട്ടിടം പുഴയുടെ നടുവില്‍ ഉണ്ടാക്കുന്നതിന് എങ്ങനെ അനുമതി ലഭിച്ചു എന്നത് ദുരൂഹമാണ്.
ഇപ്പോള്‍ കളിസ്ഥലം നിര്‍മിക്കാന്‍ എന്ന വ്യാജേനയാണ് സ്ഥലം നികത്തുന്നത്. നാദാപുരം പഞ്ചായത്തിന്റെ മൗനാനുവാദത്തോടുകൂടി ചില സ്വകാര്യ വ്യക്തികളാണ് പുഴ നികത്തലിന് നേതൃത്വം കൊടുക്കുന്നത്. വലിയ വികസനം വരികയാണ് എന്ന പ്രചാരവേലയാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കളി സ്ഥലത്തിന് പ്രത്യേക സ്ഥലം കണ്ടെത്തുകയാണ്
ഗ്രാമപഞ്ചായത്ത് ചെയ്യേണ്ടത്. ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന തരത്തിലുള്ള പുഴ നികത്തല്‍ പ്രവൃത്തി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കളിസ്ഥലത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തണം. പുഴയുടെ നടുവില്‍ നിര്‍മിച്ച വയോജന കേന്ദ്രം പൊളിച്ചു മാറ്റി മറ്റൊരു സ്ഥലത്ത് നിര്‍മിക്കണമെന്നും അനധികൃത കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെഎസ്‌കെടിയു ആവശ്യപ്പെട്ടു.
ജില്ലാ ജോ. സെക്രട്ടറി സി.എച്ച്.മോഹനന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പുഴയോരം സന്ദര്‍ശിച്ചു. ഏരിയ സെക്രട്ടറി കെ.കെ.ദിനേശന്‍ പുറമേരി, ടി. പ്രദീപ്കുമാര്‍, കെ.ശ്യാമള, ഇ.വി.നാണു, ടി.ബാബു, ടി.പി.രാജന്‍, കെ.ദിനേശന്‍ ചുഴലി എന്നിവരാണ് സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നത്.