വിഭാഗത്തിൻ്റെ ദൈന്യതയും അവരനുഭവിക്കുന്ന പാർശ്വവൽക്കരണത്തിൻ്റെയും നേർചിത്രമാണെന്ന് ടി.രാജൻ അഭിപ്രായപ്പെട്ടു. കെഎസ്എസ്പിയു മേമുണ്ട യൂണിറ്റ് സാംസ്കാരിക വേദിയുടെ പുസ്തക ചർച്ചയിൽ പുസ്തകപരിചയം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എസ്പിയു തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ജയചന്ദ്രൻ, പി.പി. കുട്ടികൃഷ്ണൻ, പി.ഗീത, പത്മിനി, പി.കെ സഹദേവൻ, എൻ.കെ ബാലകൃഷ്ണൻ, പി.എം കുമാരൻ, പൊന്നാറത്ത് ബാബു, ആർ.പി രാജീവൻ, ഉഷശ്രീ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.ടി. നാണു അധ്യക്ഷനായ ചടങ്ങിൽ ടി.മോഹൻദാസ് സ്വാഗതവും കോച്ചേരി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.