കുറ്റ്യാടി: വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനില്‍ക്കാനാവില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്
സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍. ഉരുള്‍ പൊട്ടല്‍ ഉണ്ടായി സര്‍വ്വതും നഷ്ടപ്പെട്ട കുടിയേറ്റ ജനതയോടും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരോടും കാണിക്കുന്ന അവഗണന തുടര്‍ന്നാല്‍ നോക്കി നില്‍ക്കാനാവില്ല. ഉരുള്‍ പൊട്ടലുണ്ടായി ആറു മാസം കഴിഞ്ഞിട്ടും പുനരധിവാസമുള്‍പ്പെടെയുളള കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പുനരധിവസത്തിന്റെ ലിസ്റ്റില്‍ പോലും അപാകതയാണ് വന്നിരിക്കുന്നത്. ദുരിതം ബാധിച്ചവരില്‍ പലരും പുറത്താണ്. അപാകതകള്‍ പരിഹരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവാസം നടപ്പിലാക്കണം. അല്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
എം.സി.അനീഷ് ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡന്റായി ചുമതല ഏല്‍ക്കല്‍ ചടങ്ങ് തൊട്ടില്‍പ്പാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. ബിജെപി മേഖല ഉപാധ്യക്ഷന്‍ എം.പി.രാജന്‍, ടി.കെ.പ്രഭാകരന്‍, സുനില്‍ കുമാര്‍, ഇന്ദിര പി പി,
അഖില്‍ നാളോംങ്കണ്ടി, നാണു വികെ, രജിഷ് കെ.പി, വിപിന്‍ ചന്ദ്രന്‍, കെ കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.