വില്യാപ്പള്ളി: കാര്‍ത്തിക പള്ളിയിലെ സിപിഐ നേതാവായിരുന്ന ഒ.എം.ബാലന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കാലത്ത്
കാര്‍ത്തികപ്പള്ളിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനഘട്ടത്തില്‍ കാര്‍ത്തികപ്പള്ളിയിലെ ഘടകത്തെ മുഴുവനായും പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഒ.എം.ബാലന്‍ നടത്തിയ ത്യാഗോജ്വല പ്രവര്‍ത്തനം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി കെ.കെ.രഞ്ജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു, ആര്‍.സത്യന്‍, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം.വിമല, മണ്ഡലം കമ്മിറ്റി അംഗം ടി.പി.റഷീദ്, കാര്‍ത്തികപ്പള്ളിയിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം
എന്‍.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം സി.സുരേഷ് സ്വാഗതം പറഞ്ഞു.

