നാദാപുരം: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ വിളംബരമായി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി.
കല്ലാച്ചി എസ്ബിഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണില്‍ സമാപിച്ചു. സംഘാടകസമിതി ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രക്ക് ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. സ്വാഗതസംഘം ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, മറ്റ് ഭാരവാഹികളായ വയലോളി അബ്ദുല്ല, ഒ.കെ കുഞ്ഞബ്ദുല്ല, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, വി.ടി സൂരജ്, മോഹനന്‍ പാറക്കടവ്, വി.പി ദുല്‍ഫിഖില്‍, വളപ്പില്‍ കുഞ്ഞമ്മദ്, എം.കെ അഷ്റഫ്, സി.കെ നാസര്‍, അഡ്വ.കെ.എം രഘുനാഥ്,
വി അബ്ദുല്‍ ജലീല്‍, പി.കെ.അര്‍ഷാദ് , ജാഫര്‍ തുണ്ടിയില്‍, മരുന്നോളി കുഞ്ഞബ്ദുള്ള, പ്രൊഫ. എം പി യൂസഫ്, കെ എം ഹംസ ടി ടി കെ അമ്മദ് ഹാജി, മഹമൂദ് തൊടുവയില്‍, മുഹമ്മദ് പേരോട്, അന്‍സീര്‍ പനോളി, സുബൈര്‍ പാറേമ്മല്‍, നിയാസ് കക്കാട്, കെ.ദ്വര, വി. വി റിനീഷ്, സിദ്ദാര്‍ഥ്, മുഹ്സിന്‍ വളപ്പില്‍, റാഷിക്ക് ചങ്ങരംകുളം എന്നിവര്‍ നേതൃത്വം നല്‍കി.