കല്‍പറ്റ: വയനാട് പനമരത്ത് വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം
ആക്രമിച്ചത്. എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു.
ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയിരുന്നു. കൈക്ക് പരിക്കേറ്റ ബെന്നി ചികിത്സയിലാണ്.