പ്രയാസം സംബന്ധിച്ചും റോഡ് വികസനം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ സബ്മിഷന്‍. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ്കുട്ടിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി കുണ്ടുംകുഴിയും നികത്തിയാണ് ഗതാഗതം മുന്നോട്ടുപോകുന്നത്.
2017ലെ ബജറ്റില്‍ പ്രവൃത്തി ഉള്‍പെടുത്തുകയും 12മീറ്റര്‍ ഫ്രീ സറണ്ടര്‍ എന്ന വ്യവസ്ഥയില്‍ 58 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു. പക്ഷേ ഭുഉടമകളില്‍ നിന്ന് സമ്മതപത്രം ലഭിക്കാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ട് പോയില്ല. 80 ശതമാനത്തിലേറെ ഭൂവുടകളില്‍ നിന്ന് സമ്മതപത്രം കിട്ടിയിട്ടുണ്ട്. സര്‍വേകല്ലുകള്‍ നാട്ടി പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി ആവശ്യപ്പെട്ടു.
റോഡ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് സബ്മിഷന് മറുപടി ആയി അറിയിച്ചു.15.5 കി മീ വരുന്ന ഈ റോഡ് നിശ്ചിത ദൂരം എഫ്.ഡി.ആര്‍ സാങ്കേതികവിദ്യയിലും ബാക്കി ഭാഗം ബിഎം-ബിസി നിലവാരത്തിലും വികസിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.
ഇത് അനുസരിച്ച് തയ്യാറാക്കിയ 79.11 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം കിഫ്ബിയ്ക്ക് സമര്‍പ്പിക്കുകയും, ഉപാധികളോടുകൂടി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കിഫ്ബി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് പുനഃസമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും ഇത് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.