Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുഴയിലെ അനധികൃത നിര്‍മാണം: അധികൃതര്‍ അലംഭാവം വെടിയണമെന്ന് ബിജെപി

January 23, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: വാണിമേല്‍ പുഴ കയ്യേറിയുള്ള അനധികൃത നിര്‍മാണവും പുഴയുടെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റിവിട്ടതും നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധികൃതര്‍ അലംഭാവം വെടിയണമെന്നും ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് അധികൃതരുടെയും ഇറിഗേഷനിലെ ചില ഉദ്യോഗസ്ഥരുടെയും മൗനാനുവാദമാണ് സ്വകാര്യ വ്യക്തിക്ക് ഇത്തരത്തില്‍ പകല്‍ വെളിച്ചത്തില്‍ പുഴ കയ്യേറാനുള്ള സാഹചര്യം ഒരുക്കിയത്. പുഴ കയ്യേറി നടത്തിയ പ്രവൃത്തി അതീവ ഗൗരവമുള്ളതാണെന്നു ബിജെപി ചൂണ്ടിക്കാട്ടി. വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പ്രവൃത്തിയാണ് നടത്തിയിട്ടുള്ളതെന്നും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ച് പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവസ്ഥലം ബിജെപി നാദാപുരം മണ്ഡലം പ്രസിഡണ്ട് ആര്‍ പി വിനീഷിന്റെ നേതൃത്വത്തില്‍ കെ കെ രഞ്ജിത്ത്, കെ ടി കെ ചന്ദ്രന്‍, പി മധു പ്രസാദ്, അഖില്‍ നാളോംകണ്ടി, കല്ലില്‍ നാണു, കെ. കെ രാജീവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

RECOMMENDED NEWS

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

3 months ago
വേളം ശാന്തിസദനില്‍ എം.എസ്.സദാശിവന്‍പിള്ള അന്തരിച്ചു

വേളം ശാന്തിസദനില്‍ എം.എസ്.സദാശിവന്‍പിള്ള അന്തരിച്ചു

3 months ago
പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

5 months ago
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.അനുരഞ്ചിന് അനുമോദനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal