വടകര: മാക്കൂല്‍ പീടികയില്‍ കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന രൂപകല സാംസ്‌കാരികവേദിയുടെ പത്താം
വാര്‍ഷികം ജനുവരി 26, ഫെബ്രുവരി 1, 2 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് മാക്കൂല്‍ സ്‌കൂളില്‍ വടകര നഗരസഭ വൈസ് ചെയര്‍മാനും രാഷ്ട്രീയ കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ.പി.ബാലന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം കേഷ് പ്രൈസ് ക്വിസ് മത്സരം നടക്കും. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം രാവിലെ 10 മുതലും, പൊതു വിഭാഗം ക്വിസ് വൈകിട്ട് മൂന്നിനും നടക്കും. ഫെബ്രവുരി ഒന്നിന് വൈകീട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം കേരള ഫോക്‌ഫോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഫെബ്രവരി രണ്ടിന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം ബ്ലാക്ക്
മീഡിയ കണ്ണൂര്‍ അവതരിപ്പിക്കുന്ന ‘ഉരിയാട്ട് പെരിമ’ നാടന്‍ പാട്ട് മെഗാഷോയും ഉണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ മലയില്‍ സുരേഷ്, എം.ദിനേശന്‍, ടി.എം.ഷൈജു, ബി.ജിജിന്‍ എന്നിവര്‍ പങ്കെടുത്തു.


വാര്‍ത്താ സമ്മേളനത്തില്‍ മലയില്‍ സുരേഷ്, എം.ദിനേശന്‍, ടി.എം.ഷൈജു, ബി.ജിജിന്‍ എന്നിവര്‍ പങ്കെടുത്തു.