ഗോത്ര വിഭാഗത്തിന്റെ പളിയ നൃത്തം അവതരിപ്പിച്ച് എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മടപ്പള്ളി ജിവിഎച്ച്എസ്എസിലെ പ്രതിഭകള്‍ക്കു നാടിന്റെ അനുമോദനം. നാദാപുരം റോഡ് വാഗ്ഭടാനന്ദ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ടീം അംഗങ്ങളെ അനുമോദിച്ചു. തുടര്‍ന്ന് നൃത്താവതരണവും നടന്നു.
സര്‍ക്കാര്‍ വിദ്യാലയമായ ജിവിഎച്ച്എസ്എസ് മടപ്പള്ളിയില്‍ നിന്ന് അനന്തപുരിയിയിലെ വേദിയിലെത്തി സദസിനെയും വിധികര്‍ത്താക്കളെയും വിസ്മയിപ്പിച്ചാണ് ഈ മിടുക്കികള്‍ നേട്ടം കൊയ്തത്. വിദ്യാലയത്തിന്റെയും നാടിന്റെയും അഭിമാനമായ റിയോണ സജീവ്, നയന സുനില്‍, യു. സഹാദിയ, കെ. ആര്യ, സ്വാതിക രഞ്ജിത്ത്. ആര്‍.എസ്. നാധുര, ആഷിക കെ, അനാമിക അജയന്‍, കെ.പി.ദേവാനന്ദ, എസ്. സിയ, ആര്‍. വി. ഹരിചന്ദന, പാര്‍വണ രജിത് എന്നീ വിദ്യാര്‍ഥിനികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.
സ്ഥിരം പരിശീലകരില്ലാതെയും കിര്‍താഡ്‌സിന്റെയും ഇടുക്കിയിലെ പ്രിയപ്പെട്ട ഗോത്ര വിഭാഗക്കാരുടെയും ഈ മേഖലയിലെ കലാകാരന്മാരുടെയും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൃത്തച്ചുവടുകളും പാട്ടും ഇവര്‍ അഭ്യസിച്ചെടുത്തത്.
പിടിഎ പ്രസിഡന്റ് സുനീഷ് തയ്യിലിന്റെ അധ്യക്ഷതയില്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അനുമോദന പരിപാടി ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികല ദിനേശന്‍ പ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ആവശ്യമായ സഹായങ്ങള്‍ നല്‍കി പ്രചോദിപ്പിച്ച അധ്യാപകരായ പ്രവീണ്‍, പ്രശാന്ത്, ബാബു എന്നിവരെ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു വള്ളില്‍ ആദരിച്ചു. പ്രിന്‍സിപ്പള്‍ രഞ്ജിത്ത് ലാല്‍, ഹെഡ്മാസ്റ്റര്‍ ഗഫൂര്‍ കരുവണ്ണൂര്‍, പ്രീജിത്ത് കുമാര്‍, പി.എം.രമ്യ, എ.പി.നാസര്‍, വി.പി. സിജു, വിബിന്‍ കുമാര്‍, പി.പി. ശ്രീജിത്ത്, സുനില്‍ മടപ്പള്ളി, വി.വി. മുഹമ്മദ്, യുസഫ് മമ്മാലിക്കണ്ടി എന്നിവര്‍ സംസാരിച്ചു.