തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി 712.98 കോടി രൂപ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. അതി തീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാൽ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാണ് നടക്കുന്നത്. സ്‌പോൺസർമാരുടെ യോഗം ഇന്നലെ ചേർന്നിരുന്നു. അങ്കൺവാടി ആശുപത്രി ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതായിരിക്കും ടൗൺഷിപ്പ്. പുനരധിവസിപ്പിക്കുന്നത് വരെ ദുരന്തത്തിന് ഇരയായവർ വാടകവീട്ടിൽ തുടരേണ്ട സാഹചര്യമുണ്ട്. അവർക്ക് നിശ്ചിത തുക ലഭ്യമാകുന്നുണ്ട്. അത് തുടരും. കേരളത്തിൽ നിന്നുള്ള എംപിമാർ സഹായം ലഭ്യമാക്കാൻ
വേണ്ടി പാർലിമെന്റിൽ ആവശ്യപ്പെട്ടു. ഇപ്പോഴും അത് ലഭ്യമായിട്ടില്ല. വിഷയത്തിൽ ഹൈക്കോടതി പൂർണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ടൗൺഷിപ്പിന് പൂർണ അംഗീകാരം ഹൈക്കോടതി നൽകിയിട്ടുണ്ട്. അത് ലഭ്യമാകേണ്ടതുണ്ട്. ടൗൺഷിപ്പ് നിർമിക്കുന്ന ഭൂമി, ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.