വടകര: ഇലക്ട്രിക്കല്‍ സുപ്പര്‍വൈസേഴ്‌സ് ആന്റ് വയര്‍മെന്‍സ് അസോസിയേഷന്‍ 30-ാം സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും നാളെ (വ്യാഴം) വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 ന് കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.ജ്യോതിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഉന്നതവിജയികളെ ചടങ്ങില്‍ അനുമോദിക്കും. ഇലക്ട്രിക്കല്‍, പ്ലംബിങ് ഉപകരണങ്ങളുടെ പ്രദര്‍ശനവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. 1993 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘടനയില്‍ ഇന്ന് ആയിരത്തോളം അംഗങ്ങളുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.എം.ബാബു, ജനറല്‍ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോന്‍, രക്ഷാധികാരി പി.കെ.രാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ ഡി.കെ.ഭരതന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍. രത്‌നാകരന്‍, കെ.ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.