ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ജനുവരി 26 രാവിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാക ഉര്‍ത്തും. പരേഡിന് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
ചടങ്ങില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.
പരേഡിന് മുന്നോടിയായുള്ള റിഹേഴ്സല്‍ പരേഡ് ഇന്നും നാളെയുമായി (22, 23) ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് പകല്‍ മൂന്നിന് നടത്തും. ജനുവരി 24 ന് രാവിലെ 7.30യ്ക്ക് അന്തിമ ഡ്രസ് റിഹേഴ്സല്‍ നടക്കും. റിപ്പബ്ലിക്ക് ദിനാഘോഷം, പരേഡ് തുടങ്ങിയവ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടക്കുന്നത്.