വടകര: സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന്
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. സാധാരണക്കാരൻ്റെ ആശ്രയമായ റേഷൻ ഷാപ്പിൽ അരി ലഭിക്കാതായിട്ട് ദിവസങ്ങളായി. നിർധനരായ രോഗികൾക്ക് ആശുപത്രികളിൽ നിന്ന് മരുന്നും ലഭിക്കുന്നില്ല. ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
വടകരയിൽ കോൺഗ്രസ് മേഖലാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ.ടി. ജയിംസ്, ‘ബാബു ഒഞ്ചിയം, അച്ചുതൻ പുതിയേടത്ത്, പ്രമോദ് കക്കട്ടിൽ, സതീശൻ കുരിയാടി, ശശിധരൻ കരിമ്പനപ്പാലം, കെ.പി.കരുണൻ, മാക്കൂൽ കേളപ്പൻ, ആ വോലം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.