Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മൈത്രി-140; അംബേദ്കര്‍ പ്രഭാഷണ പരമ്പരയുമായി ദളിത് കോണ്‍ഗ്രസ്

January 22, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

 

വടകര: ഭരണഘടനയുടെ എഴുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ അംബേദ്കര്‍ പ്രഭാഷണങ്ങള്‍ നടത്തും. മൈത്രി 140 എന്ന ടാഗ് ലൈനോടുകൂടിയാണ് പരിപാടി നടത്തപ്പെടുന്നത്. ഭരണഘടന ശില്പി ബാബാ സാഹിബ് അംബേദ്കറെ പരസ്യമായി അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും നേതൃത്വം നല്‍കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലാ ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ടിനു വടകരയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം വടകരയില്‍ കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ. കെ. ശീതള്‍ രാജ് അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, ശശിധരന്‍ കരിമ്പന പാലം, സുധീര്‍കുമാര്‍ ടിവി, സുരേന്ദ്രന്‍ വി ടി, സാമിക്കുട്ടി പി.പി, സതീശന്‍ കുരിയാടി, പുറന്തോടത്ത് സുകുമാരന്‍, രാകേഷ് കെ ജി, വി കെ പ്രേമന്‍, കേളു കുട്ടി എ കെ, ശ്രീധരന്‍ കോട്ടപ്പള്ളി, കണ്ണന്‍ ചെറുവാടി, തങ്കമണി, ഷഹനാസ്, ഷൈജന്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

മാനന്തവാടിയില്‍ സ്ത്രീയെ കടുവ കൊന്നുതിന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം; മന്ത്രിക്കെതിരെ ജനരോഷം

4 months ago
വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

4 months ago
എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

2 months ago
വേളത്ത് മരം വീണ് വീട് തകര്‍ന്നു

വേളത്ത് മരം വീണ് വീട് തകര്‍ന്നു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal