നാദാപുരം: താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത്
കോണ്‍ഗ്രസ് സമരം. നാദാപുരം താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.
ആശുപത്രിയില്‍ കിടത്തി ചികിത്സ മുടങ്ങുന്നതും പ്രസവവാര്‍ഡ് അടഞ്ഞു കിടക്കുന്നതുമാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് കാരണം. സംസ്ഥാനത്തെ മറ്റു താലൂക്ക് ആശുപത്രികളില്‍ ഐസിയു സംവിധാനം വരെയുള്ള ചികിത്സാസൗകര്യങ്ങളുള്ളപ്പോള്‍ നാദാപുരത്ത് കിടത്തി ചികിത്സ പോലും പരിതാപകരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടത്തി.
കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യമുണ്ടായിട്ടും ആശുപത്രി സുഖമമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നു. ആശുപത്രി വിഷയത്തില്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അലംഭാവം കാണിക്കുന്നതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
ആശുപത്രി കവാടത്തില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കുത്തിയിരുപ്പ് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ അഡ്വ. എ.സജീവന്‍, ദാമു, വി.വി.റിനീഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില മര്യാട്ട്, അശോകന്‍ തുണേരി, കെ. ടി. കെ അശോകന്‍, കെഎസ്‌യു ജില്ലാ ഭാരവാഹികളായ സിദ്ധാര്‍ഥ് കക്കട്ടില്‍, അര്‍ജ്ജുന്‍ പെരുവങ്കര, അര്‍ജ്ജുന്‍ കായക്കൊടി, ജംഷി അടുക്കത്ത്, നജ്മ യാസര്‍, കെ. ധ്വര, ലാലു വളയം,സഹല്‍, സിദ്ധാര്‍ഥ് കായക്കൊടി, വരുണ്‍ ദാസ്, ഷിജിന്‍ ലാല്‍ സി. എസ്, രൂപേഷ് കിഴക്കേടത്ത്, ജസീല്‍ ടി. പി,അഖില്‍, ഷംസീര്‍ നാദാപുരം, മാര്‍ട്ടിന്‍ ടോംസ് എന്നിവര്‍ സംസാരിച്ചു. സാജിദ് നന്ദി പറഞ്ഞു.