വില്യാപ്പള്ളി: കുറിഞ്ഞാലിയോട് പ്രദേശത്ത് വ്യാപകമായ കാട്ടുപന്നി ശല്യം തടയാന്‍ നടപടി
സ്വീകരിക്കണമെന്ന് സിപിഐ കുറിഞ്ഞാലിയോട് ബ്രാഞ്ചു സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം ടി.പി.റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി.സെക്രട്ടറി ഇ.രാധാകൃഷ്ണന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ബ്രാഞ്ച് സെക്രട്ടറി ടി.കെ. പവിത്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ലോക്കല്‍ സെക്രട്ടറി കെ.കെ.രഞ്ജീഷ്, കെ.കെ.ദിനേശ് കുമാര്‍, സി.പി. ബാബു, വി.സി. കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ഇ.കെ.രാജനെയും അസി. സെക്രട്ടറിയായി കെ.രഘുനാഥിനെയും തെരഞ്ഞെടുത്തു.