Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സംസ്കൃതി ചോറോടിന്റെ സനാതനം പ്രഭാഷണപരമ്പര 23 മുതൽ

January 21, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: സംസ്കൃതി  ചോറോട് സംഘടിപ്പിക്കുന്ന സംസ്കൃതി സനാതനം പ്രഭാഷണ പരമ്പര

23,24,25 തീയതികളിൽ മാങ്ങോട്ടു പാറയിൽ ചോറോട് എൽപി സ്കൂൾ പരിസരത്ത് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23-ന് വൈകീട്ട് 7.30-ന് വടകര സെന്റ്സെബാസ്റ്റ്യൻ ദേവാലയത്തിലെ വികാരി വിമൽ ഫ്രാൻസിസ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജേഷ് നാദാപുരം പ്രഭാഷണം നടത്തും.

സെമി ക്ലാസിക്കൽ ഡാൻസ്, സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാർ അവതരിപ്പിക്കുന്ന മിമിക്രി, തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങിയ വയുമുണ്ടാകും. 24-ന് രാത്രി 7.30-ന് നടക്കുന്ന ആധ്യാത്മികസദസിൽ ശശി കമ്മട്ടേരി പ്രഭാഷണം നടത്തും.

തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഒൻപതിന് ചാന്ദിനിരാത് ഗസൽസന്ധ്യയുണ്ടാകും. 25-ന് നടക്കുന്ന ആധ്യാത്മികസദസിൽ പ്രശാന്ത് നരയംകുളം പ്രഭാഷണം നടത്തും. ഒൻപതിന് ശ്രീ മുച്ചിലോട്ടമ്മ എന്ന മൾട്ടി വിഷ്വൽ വിൽകലാമേളയുണ്ടാകും. വാർത്താ സമ്മേളനത്തിൽ വി.പി.സുരേന്ദ്രൻ, കെ.സുകുമാരൻ, എ.പി.ബാബു എന്നിവർ പങ്കെടുത്തു.

RECOMMENDED NEWS

കടമേരി ചാത്തോത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

കടമേരി ചാത്തോത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

2 months ago

‘സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അടിപ്പാത വേണം’

5 months ago
സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

4 months ago
മംഗലാട് കരുവാരിതാഴകുനി മാതു അന്തരിച്ചു

മംഗലാട് കരുവാരിതാഴകുനി മാതു അന്തരിച്ചു

20 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal