വടകര: സഹകാരിയും അഭിഭാഷകനും പിഎസ്‌സി അംഗവുമായിരുന്ന പി.രാഘവന്‍ നായരുടെ 32 -ാം ചരമവാര്‍ഷികാചരണം 23,24,25 തിയ്യതികളില്‍ വടകരയില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് (എസ്) നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 23 ന് പ്രസംഗ മത്സരവും 24 ന് സെമിനാറും നടക്കും. 25 ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ബാബു പറമ്പത്ത്, വി.ഗോപാലന്‍, കെ.വി.മോഹന്‍ദാസ്, എം.കെ.കുഞ്ഞിരാമന്‍, എം.പി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.