ഓർക്കാട്ടേരി: ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റായി കെ.പി.അഭിജിത്ത് ചുമതലയേറ്റു.
ഓർക്കാട്ടേരി രാഷ്ട്ര ചേതനയിൽ നടന്ന ചടങ്ങ് കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി മുരളി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ ശ്രീധരൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ പ്രീത, ബിഎംഎസ് ഓർക്കാട്ടേരി മേഖല സെക്രട്ടറി പവിത്രൻ, സക്ഷമ ഏറാമല ഉപസമിതി സെക്രട്ടറി വേണുഗോപാലൻ, ബിജെപി ജില്ലാ കമ്മിറ്റി മെമ്പർ ടി.കെ വാസു, മുൻ മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ വി.പി, ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് മൻമദൻ എം.പി എന്നിവർ സംസാരിച്ചു.