Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി നശിപ്പിച്ചു

January 21, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വാണിമേൽ: ഹെൽത്തി കേരളയുടെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ

ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലങ്ങാട് ഭാഗത്ത് സുരക്ഷിതമല്ലാതെ ഭക്ഷ്യ വസ്തുക്കൾ ഫ്രീസറിൽ സൂക്ഷിച്ച ഹോട്ടൽ ശ്രീരാഗം, പഴകിയ പോത്തിറച്ചി ഫ്രീസറിൽ സംഭരിച്ചുവെച്ച എംകെസി ഫ്രോസൻ മീറ്റ് സ്റ്റാൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളും 25 കിലോ പോത്തിറച്ചിയും നശിപ്പിച്ചു.

ശുചിത്വം പാലിച്ച ശേഷം മാത്രം തുറന്നു പ്രവർത്തിക്കുവാൻ നിർദ്ദേശം നൽകി. വിലങ്ങാട് കള്ളുഷാപ്പ്, കരുകുളത്തെ വനിതാ തട്ടുകട എന്നിവയ്ക്ക് ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശം നൽകി. പുതുക്കയത്തെ മലബാർ സ്റ്റേഷനറി & അപ്പക്കട എന്ന സ്ഥാപനത്തിന് അടക്കം പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.

10,000/- രൂപ പിഴയടക്കാൻ നിർദ്ദേശിച്ചു. പുകയില നിരോധന നിയമപ്രകാരം 1000 രൂപ പിഴ ഈടാക്കി. ഭൂമിവാതുക്കൽ ആസ്പയർ ഹോസ്പിറ്റലിനു പിറകിലെ റഫീഖ് വടക്കേ കണ്ടിയിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. ജയരാഘവൻ , സി.പി. സതീഷ്, കെ.എം. ചിഞ്ചു  എന്നിവരും പങ്കെടുത്തു.

ആഘോഷ – ഉത്സവ വേളകളിൽ കുടിവെള്ള – ഭക്ഷ്യ സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊതുജനങ്ങൾ ജാഗ്രത പാലിച്ച് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ അറിയിച്ചു.

 

RECOMMENDED NEWS

വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

4 months ago

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രില്ലിയോ ലേണിംഗ് സൗജന്യ റിവിഷന്‍ ക്യാമ്പ്

4 months ago
ഉപ്പുവെള്ള പ്രശ്‌നം: വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

ഉപ്പുവെള്ള പ്രശ്‌നം: വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

3 months ago
അരൂര്‍ കുറ്റിപ്പുറത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

അരൂര്‍ കുറ്റിപ്പുറത്ത് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal