അഴിയൂർ: ദേശീയപാതയിൽ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ
ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ കച്ചവടക്കാരൻ വിനയനാഥാണ് (54) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
വീട്ടിൽ നിന്ന് അഴി യൂരിലേക്ക് പോകുമ്പോൾ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഗ്ലേസ്യർ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിനയനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: സുനിത. മക്കള്‍: അരുണ, അഥീന. സഹോദരങ്ങള്‍: വസന്ത നാഥ്, ബിജു നാഥ്, വിമല, വനജ, തങ്കം, പരേതനായ വിശ്വനാഥ്. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍.