വടകര: പ്രസിദ്ധീകരിച്ച് 10 മാസത്തിനുള്ളില്‍ രണ്ട് പതിപ്പുകള്‍ ഇറങ്ങുകയും ഒമ്പത് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത
‘പെരുമലയന്‍’ എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച 23 ന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ കെ പി മോഹനന്‍, ഡോ. ഖദീജ മുംതാസ്, ഡോ. കെ.എം.ഭരതന്‍. കെ.വി.സജയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാരമ്പര്യ വൈദ്യന്‍ കൂടിയായ നോവലിസ്റ്റ് കെ.വി ജനാര്‍ദനനെ ചടങ്ങില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.വിജയന്‍, ടി.രാധാകൃഷ്ണന്‍, ടി.ശ്രീനിവാസന്‍, പ്രശാന്തി പറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.വിജയന്‍, ടി.രാധാകൃഷ്ണന്‍, ടി.ശ്രീനിവാസന്‍, പ്രശാന്തി പറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.