വടകര: ദേശീയപാത വികസനപ്രവൃത്തിയുടെ പേരില്‍ ആയിരങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന്
ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. വിഷയം ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ ഈ ഉറപ്പ്.
കുറ്റ്യാടി നിയോജക മണ്ഡലം ഉള്‍പ്പെടെ വടകര താലൂക്കിലെ ആയിരക്കണക്കിന് ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന ദേശീയപാതയുടെ വികസനം സംബന്ധിച്ച പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും വിവിധ പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം എംഎല്‍എ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായിട്ടും ദേശീയപാതയുടെ വികസനം പൂര്‍ത്തിയായിട്ടില്ല.
മുക്കാളിയിലെയും മടപ്പള്ളിയിലെയും സോയില്‍ നെയിലിംഗ് ചെയ്ത ഭാഗത്ത് തകര്‍ച്ച നേരിട്ടെങ്കിലും ഇതുവരെയായി പ്രശ്‌നം പരിഹരിക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ മണ്ണിടിച്ച പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിയാല്‍ സാധ്യത കൂടുതലാണെന്ന ആശങ്കയുണ്ട്. കൈനാട്ടി, പെരുവാട്ടുംതാഴ, ചോറോട് എന്നീ ഭാഗങ്ങളിലെ പ്രവര്‍ത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് കാരണം ദിവസേന കനത്ത ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടാകുന്നത് മഴക്കാലത്ത് വെള്ളക്കെട്ട് കാരണം പ്രദേശവാസികള്‍ പലതവണ താമസം മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
നിലവില്‍ തകരാറിലായി കിടക്കുന്ന നാഷണല്‍ ഹൈവേയുടെ ഭാഗങ്ങള്‍ പുനരുദ്ധരിക്കണം. കുഴികളില്‍ വാഹനങ്ങള്‍ വീണുള്ള അപകടങ്ങള്‍ പതിവാകുകയാണ്. നാദാപുരം റോഡ്, ചോമ്പാല അണ്ടര്‍പാസ് പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
അടിയന്തരമായി ഈ പ്രവൃത്തി ആരംഭിക്കണം
കുഞ്ഞിപ്പള്ളി മുതല്‍ വടകര വരെ എല്ലാ സ്ഥലങ്ങളിലും സര്‍വ്വീസ് റോഡുകള്‍ നിര്‍മിക്കണം. ബസ് ഷെല്‍ട്ടറുകള്‍ ഇല്ലാത്തത് കാരണം പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സ്ത്രീകളും കുട്ടികളും വയോജനങ്ങളും കനത്ത വെയിലത്ത് കാത്തിരിക്കേണ്ടി വരികയാണ്. സ്ഥിര സംവിധാനം വരുന്നതുവരെ താല്‍ക്കാലികമായി ബസ് ഷെല്‍ട്ടറുകള്‍ അനുവദിക്കണം.
മഴക്കാലത്ത് ഉണ്ടാകുന്ന ആശങ്കകള്‍ കൂടി ഗൗരവമായി കണക്കിലെടുത്തു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ കാര്യങ്ങള്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.