Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഡീസല്‍ കടത്ത്: ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

January 20, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദപുരം: നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് പോവുകയായിരുന്ന ഡീസല്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ജിഎസ്ടി ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. താമരശ്ശേരി ഉണ്ണികുളം പൂനൂര്‍ സ്വദേശി പുതിയമ്പ്ര വീട്ടില്‍ എന്‍.പി.ഷുഹൈബിനെയാണ് (40) എടച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഷിജു അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ താമരശ്ശേരിയില്‍ നിന്നാണ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്.
കഴിഞ്ഞ സപ്തംബറില്‍ പെരിങ്ങത്തൂര്‍ കരിയാടാണ് കേസിനാസ്പദമായ സംഭവം. കെഎല്‍ 57 എന്‍ 5430 നമ്പര്‍ വാഹനത്തില്‍ നികുതി വെട്ടിച്ച് 2000 ലിറ്റര്‍ ഡീസല്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അമിത വേഗതയില്‍ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഇടിപ്പിച്ച് ഓടിച്ച് പോവുകയായിരുന്നു. ഡീസല്‍ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കെഎല്‍ 12-9487 നമ്പര്‍ കാര്‍ റോഡിന് കുറുകെ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ച് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും ചെയ്തതായാണ് കേസ്.

RECOMMENDED NEWS

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: വടകരയില്‍ 4.36 കോടി രൂപയുടെ ഭരണാനുമതി

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: വടകരയില്‍ 4.36 കോടി രൂപയുടെ ഭരണാനുമതി

5 months ago
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

3 months ago
75 ഗ്രാം കഞ്ചാവുമായി വടകരയില്‍ യുവാവ് അറസ്റ്റില്‍

75 ഗ്രാം കഞ്ചാവുമായി വടകരയില്‍ യുവാവ് അറസ്റ്റില്‍

1 month ago
കുതിപ്പിന്റെ വഴിയില്‍ ഐപിഎം അക്കാദമി; നാലാം വാര്‍ഷികാഘോഷം കലാകായിക വിരുന്നായി

കുതിപ്പിന്റെ വഴിയില്‍ ഐപിഎം അക്കാദമി; നാലാം വാര്‍ഷികാഘോഷം കലാകായിക വിരുന്നായി

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal