നാദാപുരം: നാദാപുരം വില്ലേജിലെ തെരുവംപറമ്പ് വയോജന പാര്‍ക്കിന് സമീപം കിണമ്പ്രക്കുന്നിന് താഴെ പുഴ കയ്യേറി
അനധികൃത നിര്‍മാണം നടത്തുന്നതിനെതിരെ കലക്ടര്‍ക്കും റവന്യൂ വിഭാഗത്തിനും പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കി. പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയും മണ്ണെടുത്ത് പുഴയുടെ ദിശമാറ്റുകയും പുഴയോട് ചേര്‍ന്ന കൈത്തോട് വന്‍ തോതില്‍ മണ്ണിട്ട് നികത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരമാണ് പ്രവൃത്തി നടത്തുന്നത് എന്നാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പുഴയോ പുഴപുറമ്പോക്കോ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതല്ലതെന്നും ഇത്തരത്തില്‍ പ്രവൃത്തി നടത്താനോ അനുമതി നല്‍കാനോ പഞ്ചായത്തിന് യാതൊരു അധികാരവും നിലവിലില്ലെന്നും പരാതിക്കാര്‍ പറയുന്നു. അമ്പത് മീറ്ററോളം
നീളത്തിലും പത്ത് മീറ്ററിലധികം വീതിയിലുമാണ് നികത്തല്‍ നടന്നിരിക്കുന്നത്. ഇതിനായി പുഴയില്‍ നിന്ന് മണല്‍ ചേര്‍ന്ന മണ്ണ്
എടുത്ത് മാറ്റിയിട്ടുണ്ട്. മലവെള്ളത്തിന്റെ കുത്തൊഴുക്കുള്ള പുഴയില്‍ ദിശ മാറ്റുന്നതും പുഴയും കൈത്തോടും മണ്ണിട്ട് നികത്തുന്നതും മറ്റു നിര്‍മാണം നടത്തുന്നതും പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പരാതിക്കാര്‍ പറയുന്നു. വര്‍ഷകാലങ്ങളില്‍ ഉരുള്‍പൊട്ടലും പ്രകൃതിക്ഷോഭവും തുടര്‍ന്ന് വന്‍ തോതില്‍ മലവെള്ളപ്പാച്ചിലും ഉണ്ടാകുന്ന പുഴയില്‍ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നടത്തുന്ന പ്രവൃത്തികള്‍ അടിയന്തരമായി തടയണമെന്നും പ്രവൃത്തി നടത്താന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.