Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ക്രിയായോഗ ഗുരുവിനെ കുറിച്ച് റഷ്യക്കാരി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

January 20, 2025
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: ക്രിയ യോഗ ഗുരുവായ മുടപ്പിലാവില്‍ സ്വദേശി കരുവോത്ത് വിജയനെ കുറിച്ച് റഷ്യക്കാരി ശിഷ്യ ടാറ്റിയാന പറ്റാഷോവ രചിച്ച ഗ്രന്ഥത്തിന്റെ മലയാളം/ ഇംഗ്ലീഷ് മൊഴിമാറ്റം പ്രകാശനം ചെയ്തു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പരിപാടിയുടെ ഉദ്ഘാടവും പ്രകാശനവും നിര്‍വഹിച്ചു.
മദ്രാസ് ഐഐടി പ്രൊഫസര്‍ ശ്രീകുമാര്‍ നെല്ലിക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. കരുവോത്ത് വിജയന്‍ രചിച്ച ശ്ലഥഗീത എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും നടന്നു.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം പ്രധാന പൂജാരി കെ.എന്‍.സുബ്രഹ്‌മണ്യ അഡിഗ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍, പുസ്തകം റഷ്യന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ സ്വറ്റ്‌ലാന ഡോസോവിച്ച്, ആശാദേവി അന്തര്‍ജനം, ചേരുവാച്ചേരി രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരുവോത്ത് വിജയന്‍ ക്രിയായോഗയെ കുറിച്ച് സംസാരിച്ചു. ഡോ. ജിതേന്ദ്ര കെ ബി സ്വാഗതവും ഷജിനാ രാഹുല്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

അരൂര്‍ പത്മനാഭന്‍ വിട പറഞ്ഞിട്ട് 11 വര്‍ഷം; അനുസ്മരണം ഇന്ന്

അരൂര്‍ പത്മനാഭന്‍ വിട പറഞ്ഞിട്ട് 11 വര്‍ഷം; അനുസ്മരണം ഇന്ന്

4 months ago
കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

3 weeks ago
ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

3 weeks ago
കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal