വടകര: പൊതു സ്ഥലങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ പ്രചരണ സാമഗ്രികള്‍ പതിക്കാന്‍ പാടില്ലെന്ന കോടതി
ഉത്തരവ് നിലനില്‍ക്കെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകര നഗരത്തിലാകെ ആര്‍ച്ചുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതില്‍ കോണ്‍ഗ്രസിനു പ്രതിഷേധം. മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളും മുനിസിപ്പല്‍ അധികൃതര്‍ നീക്കം ചെയ്‌തെങ്കില്‍ ഇപ്പോള്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് പരാതി.
സാധാരണഗതിയില്‍ തന്നെ കോടതി പരിസരത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ കോടതി പരിസരത്തും കെട്ടിയിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന് ഇനിയും ഒരാഴ്ചയിലേറെ ബാക്കിയാണ്. പ്രചരണ സാമഗ്രികള്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച സിപിഎം നടപടിയില്‍ കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. വി.കെ.പ്രേമന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, സുധീഷ് വള്ളില്‍ എന്നിവര്‍ സംസാരിച്ചു.