വടകര: ചോറോട് ഈസ്റ്റ് എല്‍പി സ്‌കൂള്‍ 1980-84 കാലഘട്ടത്തില്‍ പഠിച്ചവര്‍ ഒത്തുകൂടി സഹപാഠി കൂട്ടായ്മക്ക് രൂപംനല്‍കി.
പ്രസിഡന്റായി എം.ആര്‍.ബിന്ദുവിനെയും സെക്രട്ടറിയായി കെ.പത്മനാഭനെയും ഖജാന്‍ജിയായി കെ.പി. രാജേഷിനെയും തെരഞ്ഞെടുത്തു. ആദ്യയോഗത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. ഓണ്‍ലൈനായായി അഞ്ചു പേര്‍ സംബന്ധിച്ചു. വിപുലമായ സഹപാഠി സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം.
