വടകര: സിപിഎം ഏരിയ സെക്രട്ടറിയും ദീര്‍ഘകാലം സിഐടിയു വടകര ഏരിയ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച
എം.നാണുവിന്റ 18-ാമത് ചരമ വാര്‍ഷിക ദിനം ആചരിച്ചു. സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന അനുസ്മരണ യോഗം ഏരിയ സെക്രട്ടറി വി.കെ.വിനു ഉദ്ഘാടനം ചെയ്തു. എം.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വേണു കക്കട്ടില്‍, എ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ വടകര, വില്യാപ്പള്ളി, തണീര്‍പന്തല്‍, ആയഞ്ചേരി, തിരുവള്ളൂര്‍ തുടങ്ങിയ സെക്ഷനുകളിലും എം.നാണുവിന്റെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
