വട്ടോളി: കേരളത്തിലെ പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനു സര്‍ക്കാര്‍ സന്മനസ്
കാണിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കുന്നുമ്മല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തമിഴ്, കന്നട പദ്യം ചൊല്ലല്‍ മത്സരത്തില്‍ എ ഗ്രേഡ് നേടിയ ആര്‍.നൈതികയെ സമ്മേളനം അനുമോദിച്ചു. അവശതയനുഭവിക്കുന്നവര്‍ക്കുള്ള കൈത്താങ്ങ് യോഗത്തില്‍ വിതരണം ചെയ്തു. കാരപ്പറ്റ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രന്‍, എടത്തില്‍ ദാമോദരന്‍, എ പി കുഞ്ഞബ്ദുല്ല, പി സദാശിവന്‍, ജയശ്രീ, തുഷാര, എന്‍ വി ചന്ദ്രന്‍, പി ഗംഗാധരന്‍, കെ കെ രവീന്ദ്രന്‍, വി പി വാസു എന്നിവര്‍ സംസാരിച്ചു
