Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം: പ്രതിക്ക് മരണം വരെ തടവ്

January 20, 2025
in ദേശീയം
A A
Share on FacebookShare on Twitter

 

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. കൊല്‍ക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതി 50000 രൂപ പിഴയും ഒടുക്കണം.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനാണെന്നും കോടതി വ്യക്തമാക്കി. 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കേസില്‍ പെടുത്തിയതെന്നും പ്രതി ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നവംബറില്‍ അടച്ചിട്ട കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങി. 162 ദിവസത്തിനു ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്.

RECOMMENDED NEWS

റോഡ് പ്രവൃത്തി തടസപ്പെടുത്തി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം

റോഡ് പ്രവൃത്തി തടസപ്പെടുത്തി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം

5 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വടകരയില്‍ ബുധനാഴ്ച വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

3 months ago

യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം വലിയ ഗൗരവമര്‍ഹിക്കുന്ന വിഷയം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍

5 months ago
പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal