വട്ടോളി: സ്ഥലം മാറി പോകുന്ന കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസ് വിഇഒ. അര്‍ച്ചന
എസ്.രാജ്, മറ്റ് ജീവനക്കാരായ ധന്യ, ലജിക, വിപിന്‍ എന്നിവര്‍ക്ക് കുന്നുമ്മല്‍ പഞ്ചായത്ത് ഭരണ സമിതിയും സ്റ്റാഫും യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് വി.കെ.റീത്ത ഉപഹാരം നല്‍കി.
വൈസ് പ്രസിഡന്റ് വി.വി. ജിലേഷ്, സെക്രട്ടറി ഗിരിജ, അസി.സെക്രട്ടറി പ്രകാശന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി.പി.സജിത, റീന സുരേഷ്, ഹേമ മോഹന്‍, ഒ. വനജ, നവ്യ, ആര്‍.കെ.റിന്‍സി, നസീറ ബഷീര്‍, മുരളി കുളങ്ങരത്ത്, ഷിബിന്‍, രതീഷ്, ജീവനക്കാരായ രാജീവന്‍, മനോജന്‍ മുതലായവര്‍ സംബന്ധിച്ചു.