വടകര: യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.ടി
അനുസ്മരണ പരിപാടിക്ക് തുടക്കമായി. ‘എംടി മലയാളത്തിന്റെ സുകൃതം’ എന്ന പേരില്‍ നടക്കുന്ന പരിപാടികള്‍ ഒരു മാസം നീണ്ടുനില്‍ക്കും. ഇതിന്റെ ബ്രോഷര്‍ പ്രകാശന കര്‍മംവി.പി.രാഘവന്‍ നിര്‍വഹിച്ചു.
എന്‍.കെ.മോഹനന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. എം.കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍.പി.അനില്‍കുമാര്‍, രാജേഷ് ചോറോട്, കെ.പി.സുരേന്ദ്രന്‍, മനോജ് താപു എന്നിവര്‍ സംസാരിച്ചു. പുസ്തക ആസ്വാദന ചര്‍ച്ചയില്‍ ഡോ. ശശികുമാര്‍ പുറമേരി, പി.വിജയകുമാര്‍, പി .എസ് മനോജ് എന്നിവര്‍ വ്യത്യസ്ത എം.ടി കഥാസാഹിത്യം നിരൂപണം ചെയ്തു.