വടകര: കവിയും സാമൂ ഹിക പ്രവർത്തകനും അധ്യാപകനുമായ മൂടാടി ദാമോദരൻ്റെ
സ്മരണക്കായി വടകര സാഹിത്യവേദി വർഷംതോറും നൽകുന്ന മൂടാടി ദാമോദരൻ സ്മാരക പുരസ്കാരത്തിന് 2022, 23 24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ ക്ഷണിച്ചു.
പുസ്തകത്തിന്റെ നാല് കോപ്പികൾ ജനുവരി 31 ന് മുൻപ് കിട്ടത്തക്കവിധം പു റന്തോടത്ത് ഗംഗാധരൻ, ജനറൽ സെക്രട്ടറി, സാഹിത്യവേദി, നടക്കുതാഴ (പി.ഒ), വടകര, കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയക്കണം.
20,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം മാർച്ച് രണ്ടാംവാരം വടകരയിൽ നടക്കുന്ന മൂടാടി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ഫോൺ- 9495548402.