ചോറോട് ഈസ്റ്റ്: ജീവനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായി കാട്ടുപന്നി ശല്യം രൂക്ഷം. ഇതിന് ശാശ്വത പരിഹാരം
തേടുകയാണ് ചോറോട് ഈസ്റ്റ് കര്‍ഷക കൂട്ടായ്മ.
മഴ മാറിയതോടെ നാട്ടുപ്രദേശങ്ങളില്‍ പച്ചക്കറി കൃഷി വ്യാപകമായി ചെയ്തുവരുമ്പോഴാണ് തിരിച്ചടിയായിക്കൊണ്ട് കാട്ടുപന്നി വിളയാട്ടം. പരമ്പരാഗത കൃഷിക്കാരും ഭൂമി ഇല്ലാത്തവരുമൊക്കെ സംഘംചേര്‍ന്നും അല്ലാതെയും നേന്ത്രവാഴയും ഇടവിളയായി ചേമ്പ്, ചേന എന്നിവയും കൃഷിചെയ്യുന്ന ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. മുള്ളന്‍ പന്നി, ഉടുമ്പ്, കാട്ടുപൂച്ച എന്നിവയുടെ ശല്യവും ചോറോട് ഈസ്റ്റ്‌മേഖലയില്‍ കൂടിയിരിക്കുകയാണ്. ഈ മേഖലയില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്‍മാറുന്ന സ്ഥിതി.
ആള്‍താമസം ഇല്ലാത്ത പുരയിടങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും പന്നികള്‍ പെറ്റ് പെരുകുകയാണ്. സമീപത്തെ
കുറ്റിക്കാടുകളിലാണ് ക്ഷുദ്രജീവികളുടെ താവളം. പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് ഇത്തരം കുറ്റിക്കാടുകള്‍ ഉടമസ്ഥരെ കൊണ്ട് വെട്ടി തെളിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മനുഷ്യജീവനും വളര്‍ത്തു മൃഗങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം വന്യജീവികളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് പുലരി അയല്‍പക്ക സൗഹൃദവേദി അധികാരികളോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ടി.എം.ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. കെ.എം. നാരായണന്‍, ടി.കെ.പ്രവീണ്‍കുമാര്‍, കെ.വി.നാരായണക്കുറുപ്പ്, ഷൈബു ബാബുരാജ്, സംഗീത കോമുള്ളി, ശ്രീജിഷ്. യു.എസ്, എം.ടി.രാജന്‍, ചിത്രദാസ് സി.എച്ച്, കൃഷ്ണ ദാസ്, കെ.കെ.രാമകൃഷ്ണന്‍, വന്ദനം, അനില്‍കുമാര്‍, ടി.കെ, വനിതാവേദി ഭാരവാഹികളായ പ്രീതബാബു.സി.പി, ഷിന്‍സി കൂമുള്ളി
പറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.