വടകര: സാധാരണക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക്
ആരംഭിക്കുന്ന ഹോം സെയിഫ് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഷീജ നിര്‍വഹിച്ചു. വീടുകളില്‍ മണി ബോക്‌സ് സ്ഥാപിച്ച് മാസത്തില്‍ ബേങ്ക് ജീവനക്കാര്‍ വീട്ടിലെത്തി കലക്ട് ചെയ്യുന്ന ഈ പദ്ധതി മികച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ അഭിപ്രായപ്പെട്ടു. ബാങ്ക് പ്രസിഡന്റ് എം.മുരളീധരന്‍ അധ്യക്ഷനായി. ബേങ്ക് സെക്രട്ടറി കെ.എം.മനോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ബാലകൃഷ്ണന്‍, നിഷമിനീഷ്, അസി. രജിസ്ട്രാര്‍ പി.ഷിജു, യൂനിറ്റ് ഇന്‍സ്‌പെകടം ബിന്ദു, കെ.പി.സജിത്ത് കുമാര്‍, കെ.വത്സലന്‍, ഗണേശന്‍, കെ.വി.ഹാഷിം, വി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍
പി.എം.ജയപ്രകാശ് സ്വാഗതവും എം.ധനീഷ് നന്ദിയും പറഞ്ഞു.

