സമ്മേളനം ആവശ്യപ്പെട്ടു. മാസംതോറും പൈസ ഈടാക്കുകയല്ലാതെ സർക്കാർ ജീവനക്കാർക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തത് കാരണം പൂർണമായ ചികിത്സ ലഭിക്കുന്നില്ല.
സർക്കാറിന്റെ അലംഭാവത്തിൽ അവതാളത്തിലായ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് സമ്മേളനം അഭ്യർഥിച്ചു. വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ഷീബ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് എൻ. മിഥുൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. ടി. അജിത്ത് കുമാർ, കെ. അഷ്‌റഫ് , ടി. ഹക്കീം, ടി.കെ. ശ്രീജേഷ് , എ.കെ. സുനിൽ കുമാർ, ഷിനിൽ കുമാർ, വി. സുമേഷ്, നജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: മിഥുൻ എൻ (പ്രസിഡന്റ് ), ശ്രീജേഷ് ടി കെ (സെക്രട്ടറി ), കെ. ഫാസിൽ (ട്രഷറർ), നാസർ അക്കായി അബ്ദുൽ സമദ് (വൈസ് പ്രസിഡന്റ് ), സി.കെ. നജീബ് റഹ്മാൻ
സി. ആർ. സജിത്ത് (ജോ. സെക്രട്ടറി ).