.
വടകര: 96 വര്‍ഷത്തെ പാരമ്പര്യമുള്ള വടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇടവക
വികാരി ഫാദര്‍ വിമല്‍ ഫ്രാന്‍സിസ് വെളിയത്ത് പറമ്പില്‍ ഈ വര്‍ഷത്തെ ഇടവകത്തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നിര്‍വഹിച്ചു. ഫാദര്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ഒരുക്ക ഏകദിന ധ്യാനവും നടന്നു. സെബസ്ത്യാനോസ് പുണ്യവാളന്റെ യഥാര്‍ഥ തിരുന്നാള്‍ ദിനമായ നാളെ കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകുന്നേരം അഞ്ചുമണിക്ക് ജപമാലയും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഇടവക തിരുനാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 25, 26 തീയതികളില്‍ പ്രദക്ഷിണം ഉണ്ടായിരിക്കും. ജനുവരി 25 വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക് ശേഷം നഗരം ചുറ്റിയുള്ള പ്രക്ഷണം ഉണ്ടായിരിക്കും. ജനുവരി 26 ന് രാവിലെ 10 മണിക്ക് ജപമാലയും ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. അനുഗ്രഹ സമൃദ്ധമായ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ വേളയില്‍ ദേവാലയത്തിലേക്ക് കടന്നുവന്ന് ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍
ഇടവക വികാരി ഫാദര്‍ വിമല്‍ ഫ്രാന്‍സിസ് വെളിയത്തു പറമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
വടകര: 96 വര്‍ഷത്തെ പാരമ്പര്യമുള്ള വടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇടവക

