വടകര: കിണറ്റില്‍ വീണ വീട്ടമ്മ അഗ്നിരക്ഷാസേനയുടെ സഹായത്താല്‍ കരകയറി. നടക്കുതാഴെ അമൃതയില്‍ വനജക്കാണ് (63)
ഫയര്‍ഫോഴ്‌സ് തുണയായത്. സാഹസികമായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വനജ വീടിനോട് ചേര്‍ന്ന കിണറ്റില്‍ അബദ്ധത്തില്‍ വീണത്. 12 മീറ്ററോളം ആഴവും അതില്‍ നാലു മീറ്ററോളം വെള്ളവും ഉള്ള കിണറ്റില്‍ അഗ്‌നിരക്ഷാ സേന എത്തുന്നതുവരെ സ്ത്രീ അബോധാവസ്ഥയില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.ടി.റാഷിദ് ഇറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഭാഗികമായി ഇടിഞ്ഞതും പായല്‍ നിറഞ്ഞതുമായ കിണറ്റില്‍ രക്ഷാപ്രവര്‍ത്തനം അപകടം പിടിച്ചതായിരുന്നു. എങ്കിലും അതിവേഗം ആളെ പുറത്തെടുക്കാന്‍ കഴിഞ്ഞതിനാല്‍ ആണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ലിജു വി, ഷിജു ടി പി, ലിജു എ, ജിബിന്‍ ടി കെ,
സന്തോഷ് കെ, സത്യന്‍ എന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രര്‍ത്തനം നടത്തിയത്.