കൊയിലാണ്ടി: കൊയിലാണ്ടി പിഡബ്ലുഡി ഗസ്റ്റ് ഹൗസില്‍ അവശ നിലയില്‍ കണ്ട ജില്ലാ
പഞ്ചായത്ത് ഡിവിഷണല്‍ അക്കൗണ്ടന്റ് എസ്. ബിജുമോന്‍ അന്തരിച്ചു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. അവശനിലയിലായിരുന്ന ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടതായാണ് വിവരം.