മാഹി: പുത്തലം ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രരചന മത്സരത്തില്‍
അഴീക്കോട് എച്ച്എസ്എസിലെ ഹര്‍ഷ പ്രമോദിന് സ്വര്‍ണമെഡല്‍. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ആവിഷ്‌കരിച്ച ചിത്രം ശ്രദ്ധപിടിച്ചുപറ്റി. നഴ്‌സറി വിഭാഗത്തില്‍ ധര്‍മടം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ ധ്യാന്‍ പി പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂനിയര്‍ എല്‍പി വിഭാഗത്തില്‍ സെന്റ് തെരേസ സ്‌കൂളിലെ സാന്‍വിയ സുനിലും, സീനിയര്‍ എല്‍പി വിഭാഗത്തില്‍ എക്‌സല്‍ പബ്ലിക് സ്‌കൂളിലെ കെ.യു. അവയ്, യുപി വിഭാഗത്തില്‍ ചോതാവൂര്‍ ചമ്പാട് സ്‌കൂളിലെ ഋതുവേതും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹര്‍ഷ പ്രാമോദും ഒന്നാം സ്ഥാനം കരസ്ഥമാക്കി.