സ്വദേശിയായ ഡോക്ടർ രാഹുൽ രാജ്. മോട്ടോർ വാഹനവകുപ്പ് ഇയാളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കതിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചിരുന്നു. മട്ടന്നൂർ സ്വദേശി റുക്കിയ(61) ആണ് മരിച്ചത് മരിച്ചു. എരഞ്ഞോളി നായനാർ റോഡിൽ വ്യാഴ്ചയാണ് സംഭവം. ഹൃദ്രോഗത്തെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു റുക്കിയയെ നില ഗുരുതരമായതോടെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ പല തവണ ഹോൺ മുഴക്കിയെങ്കിലും മുന്നിൽ പോയ കാർ ആംബുലൻസിന് വഴി നൽകിയില്ല. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തടഞ്ഞു. പിന്നീസ് ആശുപത്രയിൽ എത്തിച്ചെങ്കിലും റുക്കിയയുടെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. അതേസമയം ആംബുലൻസിന്റെ സൈറൻ താൻ കേട്ടില്ലെന്നും മാർഗതടസം സൃഷ്ട്ടിച്ചത് ബോധപൂർവ്വമല്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം.