ഇരിങ്ങണ്ണൂര്‍: മുന്‍ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ പി.ആര്‍. കുറുപ്പിന്റെ 24 മത്
ചരമവാര്‍ഷികദിനം ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഇരിങ്ങണ്ണൂര്‍ എം.പി. നാരായണന്‍ സ്മാരക മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരന്‍ പാച്ചാക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.നാണു, നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ടി.പ്രകാശന്‍, വള്ളില്‍ പവിത്രന്‍, പി.കെ.അശോകന്‍, കെ.നാരായണന്‍, ടി.പി.വാസു, എം.രാജന്‍, വള്ളില്‍ കുനി രാജന്‍, പി.പി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.